Loading...
Language: Malayalam
സയ്യിദുൽ ഇസ്തിഗ്ഫാർ (ഒരു തവണ)-
اَللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ (لَكَ) بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
അല്ലാഹുമ്മ അൻത റബ്ബീ ലാ ഇലാഹ ഇല്ലാ അൻത, ഖലഖ്തനീ വാ അനാ അബ്ദുക, വാ അനാ അലാ അഹ്ദിക വാ വഅ്ദിക മസ്-തത്വഅ്തു, അഊദു ബിക മിൻ ശർരി മാ സ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ, വാ അബൂഉ ലക ബിദൻബീ ഫഗ്ഫിർ ലീ ഫഇന്നഹു ലാ യഗ്ഫിറുദ്-ദുനൂബ ഇല്ലാ അൻത
ഓ അല്ലാഹ്, നീയാണ് എൻ്റെ നാഥൻ, നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിൻ്റെ ദാസനാണ്, എൻ്റെ കഴിവിൻ്റെ പരമാവധി നിൻ്റെ ഉടമ്പടിയും വാഗ്ദാനവും ഞാൻ പാലിക്കുന്നു, ഞാൻ ചെയ്തുപോയതിൻ്റെ തിന്മകളിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. എനിക്ക് നീ നൽകിയ അനുഗ്രഹങ്ങൾ ഞാൻ തിരിച്ചറിയുകയും എൻ്റെ പാപങ്ങൾ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു, അതിനാൽ എനിക്ക് പൊറുത്തുതരേണമേ, നിശ്ചയമായും നീയല്ലാതെ മാറ്റാർക്കും പാപങ്ങൾ പൊറുത്തുതരാൻ കഴിയില്ല. ഷദ്ദാദ് ബിൻ ഔസ് (റ) പറയുന്നു, പ്രവാചകൻ (ﷺ) പറഞ്ഞു: "അല്ലാഹുവിനോട് പാപമോചനം ചോദിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം (മുകളിൽ പറഞ്ഞ ദുആയാണ്). പ്രവാചകൻ (ﷺ) കൂട്ടിചേർത്തു. "ആരെങ്കിലും അതിൽ ദൃഢമായ വിശ്വാസത്തോടെ പകൽ സമയത്ത് ഇത് വായിക്കുകയും അന്ന് വൈകുന്നേരത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ, അവൻ സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുന്നതാണ്; ആരെങ്കിലും അതിൽ ദൃഢമായ വിശ്വാസത്തോടെ രാത്രിയിൽ ഇത് പാരായണം ചെയ്യുകയും പ്രഭാതത്തിന് മുമ്പ് അവൻ മരിക്കുകയും ചെയ്താൽ, അവൻ സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുന്നതാണ്."
Reference: ബുഖാരി: ൬൩൦൬