Loading...
Language: Malayalam
അബൂ മൂസാ അശ്അരി (റ) നിവേദനം ചെയ്തു: നബി (സ) ഈ ദുആ പതിവായി ചൊല്ലാറുണ്ടായിരുന്നു:
اَللَّهُمَّ اغْفِرْ لِي خَطِيْئَتِيْ وَجَهْلِيْ وَإِسْرَافِي فِي أَمْرِيْ وَمَا أَنْتَ أَعْلَمُ بِهِ مِنِّي اَللَّهُمَّ اغْفِرْ لِي جِدِّيْ وَهَزَلِيْ وَخَطَئِيْ وَعَمْدِيْ وَكُلُّ ذَلِكَ عِنْدِيْ اَللَّهُمَ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيْرٌ
അല്ലാഹുമ്മഗ്ഫിർ ലീ ഖത്വീഅതീ, വ ജഹ്ലീ, വ ഇസ്രാഫീ ഫീ അംരീ വമാ അൻത അഅ്ലമു ബിഹീ മിന്നീ, അല്ലാഹുമ്മഗ്ഫിർ ലീ ജിദ്ദീ വ ഹസലീ വ ഖത്വ്യീ വ അംദീ വ കുല്ലു ദാലിക ഇൻദീ, അല്ലാഹുമ്മഗ്ഫിർ ലീ മാ ഖദ്ദമ്തു വമാ അഖ്ഖർതു വമാ അസ്റർതു വമാ അഅ്ലൻതു വമാ അൻത അഅ്ലമു ബിഹീ മിന്നീ, അൻതൽ മുഖദ്ദിമു വ അൻതൽ മുഅഖ്ഖിറു വ അൻത അലാ കുല്ലി ശൈയിൻ ഖദീർ.
അല്ലാഹുവേ! എൻ്റെ പാപങ്ങളും, എൻ്റെ വിവരക്കേടുകളും, എൻ്റെ കാര്യങ്ങളിൽ സംഭവിച്ച അതിരുകവിച്ചിലുകളും എനിക്ക് നീ പൊറുത്തുതരേണമേ. എന്നെക്കാൾ നന്നായി നിനക്ക് അവയൊക്കെ അറിയാമല്ലോ. അല്ലാഹുവേ! ഞാൻ കാര്യമായും തമാശയായും, അബദ്ധത്തിലും അറിഞ്ഞുകൊണ്ടും ചെയ്ത തെറ്റുകളെല്ലാം നീ പൊറുത്തുതരേണമേ. ഇതെല്ലാം എന്നിൽ സംഭവിച്ചവ തന്നെയാണ്. അല്ലാഹുവേ! ഞാൻ മുമ്പ് ചെയ്തവയും, പിന്തിച്ചു ചെയ്തവയും, രഹസ്യമായി ചെയ്തവയും, പരസ്യമായി ചെയ്തവയും എനിക്ക് സമർപ്പിക്കേണമേ. എന്നെക്കാൾ നന്നായി നിനക്ക് അവയെക്കുറിച്ചറിയാം. നീയാണ് മുന്നോട്ട് ആക്കുന്നവനും, നീ തന്നെയാണ് പിന്തിപ്പിക്കുന്നവനും. നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.
Reference: മുസ്ലിം: 2719