Loading...
Language: Malayalam
ഒരാൾ അല്ലാഹുവിൻ്റെ റസൂലിൻ്റെ (സ) അടുക്കൽ വന്ന് ഇപ്രകാരം ചോദിക്കുന്നത് കേട്ടു: "അല്ലാഹുവിൻ്റെ റസൂലേ, ഞാൻ അല്ലാഹുവിനോട് ചോദിക്കുമ്പോൾ എന്താണ് പറയേണ്ടത്?" അവിടുന്ന് (സ) പറഞ്ഞു: "ഇപ്രകാരം പറയുക:
اَللَّهُمَّ اغْفِرْ لِي وَارْحَمْنِيْ وَعَافِنِيْ وَارْزُقْنِيْ
അല്ലാഹുമ്മഗ്ഫിർ ലീ വർഹംനീ വ ആഫിനീ വർസുഖ്നീ.
അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും എനിക്ക് സൗഖ്യവും ഉപജീവനവും നൽകുകയും ചെയ്യേണമേ. എന്നിട്ട് അവിടുന്ന് തള്ളവിരൽ ഒഴികെയുള്ള തൻ്റെ നാല് വിരലുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു: "ഇവ നിൻ്റെ മതപരവും ഭൗതികവുമായ കാര്യങ്ങളെ ഒന്നിപ്പിക്കും."
Reference: സ്വഹീഹ്. ഇബ്നു മാജ: 3845