Loading...
Language: Malayalam
രാവിലേയും വൈകുന്നേരവും ഈ ദുആ ചൊല്ലുക:
اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِيْ وَدُنْيَايَ وَأَهْلِيْ، وَمَالِيْ، اَللَّهُمَّ اسْتُرْ عَوْرَاتِيْ، وَآمِنْ رَوْعَاتِيْ، اَللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِيْنِيْ وَعَنْ شِمَالِي وَمِنْ فَوْقِيْ وَأَعُوْذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِيْ
അല്ലാഹുമ്മ ഇന്നീ അസ്അലുകൽ അഫ്വ വൽ ആഫിയത ഫിദ്ദുൻയാ വൽ ആഖിറഹ്. അല്ലാഹുമ്മ ഇന്നീ അസ്അലുകൽ അഫ്വ വൽ ആഫിയത ഫീ ദീനീ വ ദുൻയായ വ അഹ്ലീ വ മാലീ, അല്ലാഹുമ്മസ്തൂർ ഔറാത്തീ, വ ആമിൻ റൗആത്തീ, അല്ലാഹുമ്മഹ്ഫദ്നീ മിം ബയ്നി യദയ്യ, വ മിൻ ഖൽഫീ, വ അൻ യമീനീ, വ അൻ ശിമാലീ, വ മിൻ ഫൗഖീ വ അഊദു ബിഅദമതിക അൻ ഉഗ്താല മിൻ തഹ്തീ.
അല്ലാഹുവേ, ഇഹലോകത്തും പരലോകത്തും എനിക്ക് മാപ്പും സൗഖ്യവും നൽകേണമേ എന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എൻ്റെ മതകാര്യങ്ങളിലും ഇഹലോക കാര്യങ്ങളിലും എൻ്റെ കുടുംബത്തിലും എൻ്റെ സമ്പത്തിലും എനിക്ക് മാപ്പും സൗഖ്യവും നൽകേണമേ എന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എൻ്റെ ന്യൂനതകൾ നീ മറച്ചുപിടിക്കേണമേ, എൻ്റെ ഭയങ്ങളിൽ നിന്ന് എനിക്ക് അഭയം നൽകേണമേ. അല്ലാഹുവേ, എൻ്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും വലതുഭാഗത്ത് നിന്നും ഇടതുഭാഗത്ത് നിന്നും മുകളിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കേണമേ. ഭൂമിയിലേക്ക് ആഴ്ത്തപ്പെടുന്നതിലൂടെ നശിച്ചുപോവുന്നതിൽ നിന്ന് നിൻ്റെ മഹത്വത്താൽ ഞാൻ ശരണം തേടുന്നു. അബ്ദുല്ലാഹി ബിൻ ഉമർ (റ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (സ) രാവിലേയും വൈകുന്നേരവും ഈ പ്രാർത്ഥനകൾ ചൊല്ലാൻ ഒരിക്കലും മറക്കാറില്ലായിരുന്നു.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 5074