Loading...
Language: Malayalam
സൂറ അൽ ഇഖ്ലാസ് മൂന്ന് തവണ:
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
ബിസ്മില്ലാഹ്ir-Rahmaanir-Raheem. Qul Huwallaahu Ahad. Allaahus-Samad. Lam yalid wa lam yoolad. വാ lam yakul-lahoo kufuwan ahad.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ. (1) പറയുക: അല്ലാഹു ഏകനാകുന്നു. (2) അല്ലാഹു ഏവരാലും ആശ്രയിക്കപ്പെടുന്നവനാകുന്നു. (3) അവന് മക്കളില്ല. അവൻ ആരുടേയും മകനുമല്ല. (4) അവന് തുല്യനായി ആരും തന്നെയില്ല. (സൂറ ഇഖ്ലാസ്: 1-4) സൂറ അൽ ഫലഖ് മൂന്ന് തവണ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ. (1) പറയുക: പുലരിയുടെ നാഥനോട് ഞാൻ ശരണം തേടുന്നു, (2) അവൻ സൃഷ്ടിച്ചവയുടെ കെടുതികളിൽ നിന്ന്, (3) രാത്രി ഇരുളടയുമ്പോൾ അതിൻ്റെ കെടുതിയിൽ നിന്നും, (4) കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും, (5) അസൂയക്കാരൻ്റെ അസൂയയിൽ നിന്നും ഞാൻ ശരണം തേടുന്നു (സൂറ അൽ ഫലഖ്: 1-5) സൂറ അൻ നാസ് മൂന്ന് തവണ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ. (1) പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു, (2) മനുഷ്യരുടെ രാജാവിനോട്, (3) മനുഷ്യരുടെ ആരാധ്യനോട്, (4) പിന്തിരിഞ്ഞുപോകുന്ന ദുർബോധനക്കാരനിൽ നിന്നുള്ള കെടുതിയിൽ നിന്നും, (5) മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നൽകുന്നവൻ, (6) ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഉള്ളവർ. (സൂറ അൻ നാസ് 1-6)
Reference: ഹസൻ (അൽബാനി). അബൂ ദാവൂദ്: ൫൦൮൨