Loading...
Language: Malayalam
അൽ-ഹസൻ ഇബ്നു അലി (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ ദൂതൻ ﷺ വിത്റിൽ ഞാൻ പറയേണ്ട ചില വാക്കുകൾ എന്നെ പഠിപ്പിച്ചു -
اَللَّهُمَّ اهْدِنِيْ فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِيْ فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ إِنَّهُ لَا يَذِلُّ مَنْ وَالَيْتَ وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ
അല്ലാഹുമ്മഹ്ദിനീ ഫീമൻ ഹദയ്ത, വ ആഫിനീ ഫീമൻ ആഫയ്ത, വ തവല്ലനീ ഫീമൻ തവല്ലയ്ത, വ ബാരിക് ലീ ഫീമാ അഅ്തയ്ത, വ ഖിനീ ശർറ മാ ഖളയ്ത, ഫഇന്നക തഖ്ളീ വ ലാ യുഖ്ളാ അലൈക, ഇന്നഹു ലാ യദില്ലു മൻ വാലയ്ത, വ ലാ യഇസ്സു മൻ ആദയ്ത, തബാറക് ത റബ്ബനാ വ തആലയ്ത
അല്ലാഹുവേ, നീ മാർഗ്ഗദർശനം നൽകിയവരോടൊപ്പം എനിക്കും മാർഗ്ഗദർശനം നൽകേണമേ, നീ കരുത്ത് നൽകിയവരോടൊപ്പം എനിക്കും കരുത്ത് നൽകേണമേ. നീ സംരക്ഷണം നൽകിയവരോടൊപ്പം എനിക്കും സംരക്ഷണം നൽകേണമേ. നീ എനിക്ക് നൽകിയ കാര്യങ്ങളിൽ ബറകത്ത് ചൊരിയേണമേ. നീ നിശ്ചയിച്ച കാര്യങ്ങളിലെ തിന്മകളിൽ നിന്ന് എന്നെ സംരക്ഷിക്കേണമേ. തീർച്ചയായും, നീയാണ് വിധിക്കുന്നത്, നിന്റെ മേൽ ആർക്കും വിധിക്കാനാകില്ല. നീ നിൻ്റെ സംരക്ഷണത്തിലാക്കിയവർ ഒരിക്കലും അപമാനിതരാകില്ല, നീ ശത്രുവായി കണക്കാക്കിയവർക്ക് ഒരിക്കലും മഹത്വം ആസ്വദിക്കാൻ കഴിയില്ല. ഞങ്ങളുടെ രക്ഷിതാവേ, നീ അനുഗ്രഹീതനും ഉന്നതനുമാകുന്നു.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൧൪൨൫