Loading surah...
Back to Malayalam Quran
60 Ayahs • Meccan
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلذَّٰرِيَٰتِ ذَرْوًۭا
ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ (കാറ്റുകള്‍) തന്നെയാണ, സത്യം.
فَٱلْحَٰمِلَٰتِ وِقْرًۭا
(ജല) ഭാരം വഹിക്കുന്ന (മേഘങ്ങള്‍) തന്നെയാണ, സത്യം.
فَٱلْجَٰرِيَٰتِ يُسْرًۭا
നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകള്‍) തന്നെയാണ, സത്യം!
فَٱلْمُقَسِّمَٰتِ أَمْرًا
കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണ, സത്യം.
إِنَّمَا تُوعَدُونَ لَصَادِقٌۭ
തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.
وَإِنَّ ٱلدِّينَ لَوَٰقِعٌۭ
തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.
وَٱلسَّمَآءِ ذَاتِ ٱلْحُبُكِ
വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
إِنَّكُمْ لَفِى قَوْلٍۢ مُّخْتَلِفٍۢ
തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.
يُؤْفَكُ عَنْهُ مَنْ أُفِكَ
(സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന് (ഖുര്‍ആനില്‍ നിന്ന്) തെറ്റിക്കപ്പെടുന്നു.
قُتِلَ ٱلْخَرَّٰصُونَ
ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.
ٱلَّذِينَ هُمْ فِى غَمْرَةٍۢ سَاهُونَ
വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍
يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ
ന്യായവിധിയുടെ നാള് എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.
يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ
നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയരാകുന്ന ദിവസമത്രെ അത്.
ذُوقُوا۟ فِتْنَتَكُمْ هَٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ
(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്.
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍۢ وَعُيُونٍ
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ
അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ്വൃത്തരായിരുന്നു.
كَانُوا۟ قَلِيلًۭا مِّنَ ٱلَّيْلِ مَا يَهْجَعُونَ
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ
രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
وَفِىٓ أَمْوَٰلِهِمْ حَقٌّۭ لِّلسَّآئِلِ وَٱلْمَحْرُومِ
അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.
وَفِى ٱلْأَرْضِ ءَايَٰتٌۭ لِّلْمُوقِنِينَ
ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
Page 1 of 3 (60 ayahs)